kuwait national day celebration:കുവൈറ്റിലെ ഈ നടപ്പാതയിൽ വാഹനം നിർത്തുന്നത് വിലക്കി ഗതാഗത വകുപ്പ്
Kuwait national day celebration;കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കുന്ന പശ്ചാത്തലത്തിൽ ഷഹീദ് പാർക്കിലെ നടപ്പാതയിലും റോഡരികിലും വാഹനം നിർത്തിയിടരുതെന്ന് ഗതാഗത വകുപ്പ് നിർദേശം നൽകി.
പാർക്കിങ്ങിനായി നിശ്ചിത സ്ഥലങ്ങൾ അനുവദിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോ എടുക്കാനായി റോഡരികിൽ വാഹനം നിർത്തരുത്. ആഘോഷ പരിപാടികൾക്ക് നേരേത്തയെത്തി തിരക്ക് ഒഴിവാക്കണമെന്നും അധികൃതർ നിർദേശം നൽകി. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഗതാഗത നിയമലംഘനത്തിന് നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്.
Comments (0)