Kuwait law; കുവൈത്ത് പൗരത്വം വ്യാജമായി ചമച്ചയാൾക്ക് ശിക്ഷ വിധിച്ച് കോടതി
Kuwait law; കുവൈത്ത് പൗരത്വം വ്യാജമായി ചമച്ചതിന് സൗദി പൗരനെ കൗൺസിലർ അബ്ദുള്ള ജാസിം അൽ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള കാസേഷൻ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചു. 1995 മുതൽ കാണാതായ കുവൈത്തി പൗരൻ്റെ മകനായി ആൾമാറാട്ടം നടത്തിയെന്ന കേസിൽ നീതിന്യായ മന്ത്രാലയത്തിൽ കറസ്പോണ്ടൻ്റായി ജോലി ചെയ്യുന്ന ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
നീതിന്യായ മന്ത്രാലയത്തിൽ നിന്നുള്ള ശമ്പളമായി 62,000 ദിനാർ, ക്രെഡിറ്റ് ബാങ്കിൽ നിന്ന് 5,750 ദിനാർ, പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൽ നിന്ന് 20,000 ദിനാർ, 17,000 ദിനാർ എന്നിവയുൾപ്പെടെ 498,000 കുവൈത്തി ദിനാർ ആനുകൂല്യങ്ങളായി ഇയാൾ നിയമവിരുദ്ധമായി നേടിയിട്ടുണ്ട്. കബളിപ്പിച്ച് സമ്പാദിച്ച തുകയ്ക്ക് തുല്യമായ പിഴയും കോടതി ചുമത്തി.
Comments (0)