Posted By Ansa sojan Posted On

Kuwait law; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഫ​ജ​ർ അ​ൽ സ​യീ​ദി​ന് ശിക്ഷ വിധിച്ച് കോടതി

കു​വൈ​ത്തി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഫ​ജ​ർ അ​ൽ സ​യീ​ദി​ന് കോ​ട​തി മൂ​ന്ന് വ​ർ​ഷ​ത്തെ ശി​ക്ഷ വി​ധി​ച്ചു. ഇ​സ്രാ​യേ​ലു​മാ​യു​ള്ള ബ​ന്ധം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തു​വെ​ന്ന കേ​സി​ലാ​ണ് കോ​ട​തി വി​ധി. രാ​ജ്യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് ഹാ​നി​ക​ര​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും 1964ലെ ​ഇ​സ്രാ​യേ​ൽ ബ​ഹി​ഷ്‌​ക​ര​ണ നി​യ​മം ലം​ഘി​ച്ചെ​ന്നു​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ചു​മ​ത്തി​യ കു​റ്റം.

കു​റ്റം നി​ഷേ​ധി​ച്ച അ​വ​ർ ഇ​സ്രാ​യേ​ലു​മാ​യു​ള്ള ബ​ന്ധം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കു​മെ​ങ്കി​ൽ താ​ൻ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് മാ​ത്ര​മാ​ണ് താ​ൻ പ​റ​ഞ്ഞ​തെ​ന്ന് വി​ശ​ദീ​ക​രി​ച്ചു. ഇ​സ്രാ​യേ​ലു​മാ​യി ഒ​രു ന​യ​ത​ന്ത്ര ബ​ന്ധ​വും കു​വൈ​ത്ത് പു​ല​ർ​ത്തു​ന്നി​ല്ല. ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​ർ​ക്ക് രാ​ജ്യ​ത്ത് പ്ര​വേ​ശ​നാ​നു​മ​തി​യു​മി​ല്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *