Kuwait law;കുവൈത്തിൽ വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി പ്രഖ്യാപിച്ചു

Kuwait law;കുവൈത്ത് സിറ്റി : കുവൈത്തിൽ വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സായി ഉയർത്താൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി നീതിന്യായ മന്ത്രി നാസർ അൽ സുമൈത് അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട വ്യക്തി നിയമത്തിൽ ഭേദഗതി വരുത്തുവാനാണ് തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക,സ്ത്രീകൾക്കെതിരായ വിവേചനങ്ങൾ അവസാനിപ്പിക്കുക മുതലായ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് തീരുമാനം. രാജ്യത്ത് പല വിവാഹങ്ങളും 18 വയസ്സിന് താഴെയുള്ളവർക്കിടയിലാണ് നടക്കുന്നത്.

പ്രത്യേകിച്ച് പെൺകുട്ടികൾക്കിടയിൽ ഇത് വ്യാപകമായിരിക്കുകയാണ്.പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള വിവാഹമോചന നിരക്കും ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.രാജ്യത്ത് പ്രായപൂർത്തിയാകാതെ വിവാഹം കഴിക്കുന്നവരിൽ 30% വിദേശികളാണെന്നും കുവൈത്തികളല്ലെന്നും അദ്ദേഹം വ്യക്തമാക്കി., അവരിൽ ഭൂരിഭാഗവും സിറിയൻ പൗരന്മാരാണ്.
സൗദി അറേബ്യ, ഇറാൻ , അഫ്ഗാൻ, ഈജിപ്ത് , ഖത്തർ, യു എ ഈ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ബിദൂനികളുമാണ് മറ്റുള്ളവർ.കുറഞ്ഞ
വിവാഹപ്രായ പരിധി 18 വയസ്സാക്കി ഉയർത്തുന്നത് ഇസ്‌ലാമിക ശരീഅത്ത് വ്യവസ്ഥകൾക്ക് വിരുദ്ധമല്ലെന്നും അത് ഭരണകൂടത്തിൻ്റെ നിയമാനുസൃതമായ നയമായി കണക്കാക്കുന്നുവെന്നും ഇസ്ലാമിക കാര്യ മന്ത്രാലയത്തിൽ നിന്ന് മത വിധി ലഭിച്ചതായും മന്ത്രി കൂട്ടി ചേർത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *