
Expat death; കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Expat death; കുവൈറ്റിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ പെരിങ്ങോം ഞെക്കിളി സ്വദേശി മജീദ് മാവുപാടി ആണ് മരിച്ചത്.

കെഡിഡി കമ്പനിയിലെ ജീവനക്കാരനായിരുന്നു. കെഎംസിസി, കെകെഎംഎ സംഘടനകളിൽ അംഗമായിരുന്നു. തളിപ്പറമ്പ് സിഎച്ച് സെന്റർ കുവൈത്ത് വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ച് വരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ കെഎംസിസി സ്വീകരിച്ചുവരുന്നു.
Comments (0)