
Kuwait national day celebration; വൈറ്റിലെ ദേശീയ ദിനാഘോഷ പരിപാടികൾ; അതിരുവിട്ട് കളി കാര്യമായാൽ കിട്ടുക എട്ടിന്റെ പണി
Kuwait national day celebration;കുവൈത്ത് സിറ്റി : ഫെബ്രുവരി 20, കുവൈത്തിൽ ദേശീയ ദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സലേം അൽ-നവാഫിൻ്റെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്നു. ആഘോഷ പരിപാടികൾ സുരക്ഷിതമാക്കുന്നതിനും പൊതു ജനങ്ങൾക്ക് ഉണ്ടായേക്കാവുന്ന അസൗകര്യങ്ങൾ നേരിടുന്നതിനുമുള്ള അന്തിമ തയ്യാറെടുപ്പുകൾ യോഗത്തിൽ ചർച്ച ചെയ്തു. നിയമവാഴ്ച ശക്തമായി നടപ്പിലാക്കുന്നതിനു അദ്ദേഹം ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകി.

സ്പ്രേ പ്രയോഗം, വാഹനങ്ങളുടെ മേൽക്കൂരയിൽ കയറൽ,വാഹങ്ങളുടെ മുൻ ഭാഗത്ത് ഇരിക്കൽ,ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള അനധികൃത പാർക്കിംഗ്, അമിത വേഗത മുതലായ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് എതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൂടാതെ അംഗ പരിമിതർ, ഭിന്ന ശേഷിക്കാർ, പ്രായമായവർ മുതലായ ജന വിഭാഗങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങൾ നൽകുവാനും അദ്ദേഹം നിർദേശം നൽകി പൊതു ,ജനങ്ങളുമായി ഇടപെടുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ ക്ഷമയോടെ മാന്യമായി പെരുമാറണമെന്നും ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സാലിം ആവശ്യപ്പെട്ടു.
Comments (0)