
അമിത ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന 300ൽ അധികം എക്സ്ഹോസ്റ്റ് ഉപകരണങ്ങളുമായി നാല് പ്രവാസികൾ പിടിയിൽ

ഷുവൈഖ് ഇൻഡസ്ട്രിയലിൽ ഏരിയയിലെ ഗാരേജുകളിൽനിന്ന് അമിത ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന 300ൽ അധികം എക്സ്ഹോസ്റ്റ് ഉപകരണങ്ങളുമായി നാല് പ്രവാസികൾ പിടിയിലായി. പരിശോധനയിൽ ഗാരേജുകളിൽ സൂക്ഷിച്ചിരുന്ന 350 ഓളം എക്സ്ഹോസ്റ്റ് ഉപകരണങ്ങൾ കണ്ടെടുത്തതിനെത്തുടർന്നാണ് നടപടി.

അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും, അത്തരം എക്സ്ഹോസ്റ്റ് സംവിധാനങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദേശത്തെ തുടർന്നാണ് അറസ്റ്റ്.
വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് ഗാരേജുകൾ അടച്ചുപൂട്ടിയതായും അധികൃതർ അറിയിച്ചു. ജനറൽ ട്രാഫിക് ഡിപാർട്മെന്റും വാണിജ്യ വ്യവസായ മന്ത്രാലയവും ശക്തമായ നടപടികൾ തുടരുമെന്നും വ്യക്തമാക്കി. നിയമവിരുദ്ധമായി എക്സ്ഹോസ്റ്റുകൾ മാറ്റിയതും ശല്യപ്പെടുത്തുന്ന ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതുമായ വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനായി മൊബൈൽ ചെക്പോസ്റ്റുകൾ സ്ഥാപിക്കും.
Comments (0)