
World’s first state-of-the-art laboratory;ലോകത്തിലെ ആദ്യത്തെ അത്യാധുനിക ലബോറട്ടറി പരിശോധനാ സംവിധാനം കുവൈത്തിൽ ആരംഭിച്ചു
World’s first state-of-the-art laboratory:കുവൈത്ത് സിറ്റി :അലിനിറ്റി എസ്”സംവിധാനത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ പബ്ലിക് ഹെൽത്ത് പരിശോധന ലബോറട്ടറി കുവൈത്തിൽ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ മന്ത്രി അഹമ്മദ് അൽ-അവദി യാണ് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ലബോറട്ടറിയിൽ , ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങൾ,പ്രവാസി തൊഴിലാളി ആരോഗ്യ ക്ഷമത പരിശോധന കേന്ദ്രം , ഫുഡ് ഹാൻഡ്‌ലേഴ്‌സ് എക്‌സാമിനേഷൻ സെന്റർ, മെഡിക്കൽ കൗൺസിൽ, വിവാഹ പൂർവ്വ ആരോഗ്യ പരിശോധന കേന്ദ്രം എന്നിവിടങ്ങളിൽ നിന്നായി പ്രതി ദിനം പതിനായിരത്തോളം സാമ്പിളുകൾ പരിശോധനക്കായി എത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

അലിനിറ്റി എസ് ലാബ് സംവിധാനം വഴി മനുഷ്യ ഇടപെടലില്ലാതെ സാമ്പിളുകൾ സ്വീകരിക്കുവാനും അവ പരിശോധിച്ച് കൃത്യമായ പരിശോധന ഫലങ്ങൾ നൽകുവാനും സാധിക്കും. പരിശോധന പിഴവുകൾ ഒഴിവാക്കി ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പുതിയ സംവിധാനം സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അബട്ട് കമ്പനി വികസിപ്പിച്ചെടുത്ത അത്യാ ധുനിക റോബോട്ടിക് ബ്ലഡ് സ്ക്രീനിംഗ് സംവിധാനമാണ് അലിനിറ്റി എസ്. രക്തത്തിൽ നിന്ന് വൈറസുകളും ബാക്ടീരിയകളും കണ്ടെത്താൻ ഉപയോഗിക്കുന്ന ഇമ്യൂണോഅസേ, ന്യുക്ലിയിക് ആസിഡ് ടെസ്റ്റുകൾ എന്നിവയ്ക്കായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.അത്യാധുനിക ഓട്ടോമേഷൻ: രക്തപരിശോധനകളുടെ ഉയർന്ന കാര്യക്ഷമതയും കൃത്യതയും,അതി വേഗത്തിൽ രക്തസാമ്പിളുകൾ പരിശോധിച്ച് ഫലം നൽകുവാനുള്ള കഴിവ്,ലബോറട്ടറി ടെക്‌നീഷ്യന്മാർക്ക് എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയുന്ന ഇന്റർഫേസ് മുതലായവയാണ് അലിനിറ്റി എസ് സംവിധാനത്തിന്റെ സവിശേഷതകൾ .
Comments (0)