
രണ്ട് ബഹിരാകാശ റോക്കറ്റുകൾ വിക്ഷേപിക്കനൊരുങ്ങി കുവൈറ്റ് ;അറിയാം കൂടുതലായി
കുവൈത്ത് സിറ്റി : കുവൈത്തിന്റെ രണ്ട് ബഹിരാകാശ റോക്കറ്റുകൾ ഉടൻ വിക്ഷേപിക്കും. ആംബിഷൻ -3”, “ആംബിഷൻ -4” എന്നീ റോക്കറ്റു കളാണ് ഒമാനിൽ നിന്നും വിക്ഷേപ്പിക്കുക. കുവൈത്ത് സ്‌പേസ് റോക്കറ്റ് ഗ്രൂപ്പ് ആണ് ഇവ നിർമ്മിച്ചിരിക്കുന്നത്. 15 കിലോമീറ്റർ ഉയരത്തിൽ എത്താൻ ശേഷിയുള്ളതാണു ആംബിഷൻ 3 മിസൈൽ. സുക്രോസ് ഇന്ധനം ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം

.20 കിലോമീറ്റർ ഉയരത്തിൽ എത്താൻ ശേഷിയുള്ള ആംബിഷൻ 4” മിസൈൽ MOON DUST എന്ന പേരിൽ കെഎസ്ആർ വികസിപ്പിച്ചെടുത്ത ഒരു പുതിയ ഖര ഇന്ധനം ഉപയോഗിച്ച് കൊണ്ടാണ് പ്രവർത്തിക്കുന്നത്. മികച്ച പ്രകടനവും ഉയർന്ന കാര്യക്ഷമതയുമുള്ള സുരക്ഷിതമായ ഇന്ധനമാണ് ഇത്. പ്രാദേശിക ബഹിരാകാശ പര്യവേക്ഷണ മേഖലയിലെ ഒരു നാഴികക്കല്ലായിരിക്കും ഇതെന്ന് കെ എസ് ആർ സ്ഥാപകൻ നാസർ അഷ്‌കനാനി അറിയിച്ചു. , അറബ് ബഹിരാകാശ വ്യവസായ മേഖലയിൽ പുതിയൊരു യുഗപിറവി കൂടി ആയിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)