weather alert in kuwait; കുവൈത്ത് സിറ്റി: വരും ദിവസങ്ങളിൽ രാജ്യത്ത് പകൽ മിതമായ കാലാവസ്ഥയും രാത്രിയിൽ തണുപ്പും തുടരും. മിതമായ വടക്കുപടിഞ്ഞാറൻ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധാരാർ അൽ അലി വ്യക്തമാക്കി. നിലവിൽ രാജ്യത്ത് സുഖകരമായ കാലാവസ്ഥയാണ്. വരും ദിവസങ്ങളിൽ താപനില പതിയെ കുറഞ്ഞുവരികയും തണുപ്പ് ഘട്ടത്തിലേക്ക് രാജ്യം പ്രവേശിക്കുകയും ചെയ്യും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഇന്ന് പകൽ പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസ് മുതൽ മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയാകും. ശനിയാഴ്ച രാത്രി തണുപ്പ് മിതമായിരിക്കും. മണിക്കൂറിൽ എട്ടു മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാം. കുറഞ്ഞ താപനില 16 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ഡിസംബറോടെ താപനിലയിൽ വലിയ കുറവുണ്ടാകും. തുടർന്ന് രാജ്യം കടുത്ത തണുപ്പ് സീസണിലേക്ക് നീങ്ങും