kuwait law:കുവൈറ്റിൽ ഇനി സ്വർണം വാങ്ങുന്നതിനും വിൽക്കുന്നതിനും പുതിയ നിയന്ത്രണം; അറിയാം മാറ്റങ്ങൾ

Kuwait law;കുവൈത്ത് സിറ്റി : കുവൈത്തിൽ ജ്വല്ലറികളിലെ വിൽക്കൽ വാങ്ങൽ ഇടപാടുകൾ ക്യാഷ് ആയി നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തുവാൻ വാണിജ്യ മന്ത്രാലയം തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച് രാജ്യത്തെ ജ്വല്ലറി ഫെഡറേഷൻ അധികൃതർ വാണിജ്യ മന്ത്രാലയത്തിനു സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഇത് പ്രകാരം സ്വർണ്ണം, സ്വർണ്ണാഭരണങ്ങൾ, ആഡംബര വാച്ചുകൾ എന്നിവയുടെ വിൽക്കൽ വാങ്ങലുകൾ ഡിജിറ്റൽ പെയ്മെന്റ് വഴി മാത്രമായി പരിമിതപ്പെടുത്തും.

കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം എന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, താൽക്കാലിക വ്യാപാര മേളകൾ, പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങളുടെ വില്പന,
ഗാർഹിക തൊഴിലാളി ഓഫീസുകളിലെ പണ ഇടപാടുകൾ, 10 ദിനാറിൽ കൂടുതലുള്ള മരുന്നുകളുടെ വില്പന മുതലായവയുടെ പണമിടപാടുകൾ ഡിജിറ്റൽ പെയ്മെന്റ് സംവിധാനത്തിലൂടെ മാത്രമാക്കി നേരത്തെ പരിമിതപ്പെടുത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top