Kuwait restrictions; കുവൈത്തിൽ ചുവടെ പറയുന്നവയുടെ വ്യാ​പാ​ര​ത്തി​ൽ പ​ണ​മി​ട​പാ​ടു​ക​ള്‍ക്ക് നി​യ​ന്ത്ര​ണം

Kuwait restrictions; രാ​ജ്യ​ത്ത് പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി ആ​ഭ​ര​ണ​ങ്ങ​ൾ, വാ​ച്ചു​ക​ൾ എ​ന്നി​വ​യു​ടെ വ്യാ​പാ​ര​ത്തി​ൽ പ​ണ​മി​ട​പാ​ടു​ക​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി.

ഇ​വ​യു​ടെ പേ​യ് മെന്റുകൾ ഇ​നി ബാ​ങ്ക് കാ​ര്‍ഡു​ക​ള്‍ വ​ഴി​യോ ഇ​ല​ക്ട്രോ​ണി​ക് ഇ​ട​പാ​ടു​ക​ളാ​യോ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. സാ​മ്പ​ത്തി​ക സു​താ​ര്യ​ത വ​ർ​ധി​പ്പി​ക്ക​ൽ, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​നെ ചെ​റു​ക്ക​ൽ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

നേ​രി​ട്ടു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ലൂ​ടെ ഫ​ണ്ടു​ക​ളു​ടെ ഒ​ഴു​ക്ക് ക​ണ്ടെ​ത്താ​നും സോ​ഴ്സു​ക​ൾ പ​രി​ശോ​ധി​ക്കാ​നും അ​ധി​കാ​രി​ക​ൾ​ക്ക് ക​ഴി​യും. പ​ണം കൈ​മാ​റ്റം കു​റ​ച്ച് ദൈ​നം​ദി​ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ മാ​ർ​ഗ്ഗ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ലും ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്നു. നേ​ര​ത്തെ വാ​ഹ​ന കൈ​മാ​റ്റ​ങ്ങ​ൾ​ക്ക് നേ​രി​ട്ടു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top