Kuwait law:കുവൈത്ത് സിറ്റി : കുവൈത്തിൽ ആർട്ടിക്കിൾ 18 താമസ വിസയിലുള്ള പ്രവാസികൾക്ക് സ്ഥാപനങ്ങളിൽ മാനേജിംഗ് പാർട്ണർ പദവി വഹിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത്തരത്തിലുള്ളവർക്ക് പദവി മാറ്റുന്നതിനായി അനുവദിച്ച ഒരു വർഷത്തെ സമയ പരിധി നില നിൽക്കുന്നതായും പത്രം റിപ്പോർട്ട് ചെയ്തു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
തൊഴിലാളിയും തൊഴിലുടമയും ഒരാൾ തന്നെ ആകുന്നതത് തടയുന്നതിന്റെ ഭാഗമായാണ് നിരോധനം താൽക്കാലികമായി തുടരുന്നത്.ഇതിന് ബദലായി കൂടുതൽ വ്യക്തവും ഫലപ്രദവുമായ ഭരണ നിയന്ത്രണങ്ങൾ ഉണ്ടാകുന്നതുവരെ നിരോധനം തുടരുന്നതായിരിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.മാനവ ശേഷി സമിതി അധികൃതകരുടെ കണക്കുകൾ പ്രകാരം ആർട്ടിക്കിൾ 18 താമസ വിസയിൽ മാനേജിംഗ് പാർട്ണർ പദവി വഹിക്കുന്ന 9600 ആയിരം പ്രവാസികളാണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത്. ഇവരിൽ ഭൂരിഭാഗവും ലിമിറ്റഡ് കമ്പനികളിലെ പങ്കാളികളാണ്. പ്രാദേശിക കമ്പനിയിൽ ഒരു ലക്ഷം ദിനാർ നിക്ഷേപമുള്ള പ്രവാസികൾക്ക് ആർട്ടിക്കിൾ 18 ൽ നിന്ന് സ്വന്തം സ്പോൺസർ ഷിപ്പ് വിസയിലേക്ക് ( ആർട്ടിക്കിൾ 19 ) പദവി മാറ്റം അനുവദിക്കുവാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ മൂന്ന് വർഷത്തെ ഓഡിറ്റ് നടത്തിയ വരവ് ചെലവ് കണക്കുകൾ വാണിജ്യ മന്ത്രാലയത്തിൽ നിന്ന് അറ്റസ്റ്റ് ചെയ്ത് സമർപ്പിക്കണമെന്ന നിബന്ധനയും ഇതൊടൊപ്പം ഏർപ്പെടുത്തിയിട്ടുണ്ട്..