kuwait law; കുവൈത്തിൽ പുതിയ ഗതാഗത നിയമത്തിന് മന്ത്രി സഭാ യോഗം അംഗീകാരം നൽകി;പാലിക്കാത്തവർക്ക് വൻ പിഴ

Kuwait law; കുവൈത്ത് സിറ്റി : കുവൈത്തിൽ പുതിയ ഗതാഗത നിയമത്തിന് മന്ത്രി സഭാ യോഗം അംഗീകാരം നൽകി.ചുവപ്പ്
സിഗ്നൽ ലംഘനം , , അശ്രദ്ധയോടെ വാഹനം ഓടിക്കൽ , ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുക, അമിത വേഗത, എതിർദിശയിലൂടെ വാഹനം ഓടിക്കുക, മുതലായ ഗുരുതരമായ ലംഘനങ്ങൾ നടത്തുന്നവർക്ക് എതിരെ തടവ് ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഗതാഗത നിയമം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഇതിനു പുറമെ വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ ഉൾപ്പെടെയുള്ള മറ്റു നിയമ ലംഘനങ്ങൾക്കും പുതിയ നിയമത്തിൽ പിഴ സംഖ്യ ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.മന്ത്രി സഭയുടെ അംഗീകാരം ലഭിച്ചതോടെ ഇനി അമീറിന്റെ അംഗീകാരം കൂടി ലഭിച്ച ശേഷം നിയമം പ്രാബല്യത്തിൽ വരും.

Comments (0)

Leave a Reply