Posted By Ansa sojan Posted On

Kuwait police; കുവൈറ്റിൽ വീടിനുള്ളിൽ അമ്മയും മകളും മരിച്ചനിലയിൽ

Kuwait police;കുവൈറ്റിലെ അൽ അർദിയ പ്രദേശത്തെ വീട്ടിൽ അമ്മയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി. ഇരുവരെയും കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുവൈറ്റ് പൗരകളായ ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

രണ്ട് മരണങ്ങളും ഒരേ ദിവസമല്ല സംഭവിച്ചതെന്നാണ് ഫോറൻസിക് റിപ്പോർട്ട്. ഇരുവരും വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് കാണാതായതോടെയാണ് ബന്ധുക്കൾ വാതിൽ തകർത്ത് പരിശോധിച്ചത്.

പ്രാഥമിക റിപ്പോർട്ടിൽ പീഡനത്തിൻ്റെ സൂചനകളൊന്നും ഉണ്ടായിരുന്നില്ല. രണ്ട് മൃതദേഹങ്ങളും നീക്കം ചെയ്യുകയും മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടോയെന്നും നിർണ്ണയിക്കാൻ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

Comments (0)

Leave a Reply