weather alert in kuwait; കുവൈറ്റിൽ തണുപ്പ് കാലം; അറിയാൻ കാലാവസ്ഥയിലെ പുതിയ മാറ്റങ്ങൾ

കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ താപനില കുറയുന്നതോടെ രാജ്യത്ത് തണുത്ത കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു. വ്യാഴാഴ്ച രാവിലെ കുറഞ്ഞ താപനില 4 ഡിഗ്രി സെൽഷ്യസിൽ എത്തി. തണുപ്പ് വാരാന്ത്യത്തിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. താപനില കുറയുന്നതിനാൽ മരുഭൂമിയിൽ പോകുന്നവർ മുൻകരുതൽ എടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. വെള്ളിയാഴ്ച രാവിലെ മരുഭൂപ്രദേശങ്ങളിൽ കുറഞ്ഞ താപനില 2 മുതൽ 6 ഡിഗ്രി വരെ എത്താം.

Comments (0)

Leave a Reply