Indian embassy; കുവൈത്തിൽ ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് ഇന്ന്
ഇന്ത്യൻ എംബസി കുവൈത്തിലെ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന പ്രത്യേക കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച വഫ്രയിൽ നടക്കും. വഫ്ര ബ്ലോക്ക് 9ൽ റോഡ് 500ലെ ലൈൻ 10 ഫാമിലി കോഓപറേറ്റിവിന് സമീപത്തെ ഫൈസൽ ഫാമിലാണ് ക്യാമ്പ്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെയുള്ള ക്യാമ്പിൽ ഓൺലൈൻ ഫോറം പൂരിപ്പിക്കൽ, ഫോട്ടോഗ്രാഫ് അടക്കം പാസ്പോർട്ട് പുതുക്കൽ, ബന്ധുത്വ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് പതിപ്പ്, പവർ ഓഫ് അറ്റോർണി, ഒപ്പ് സാക്ഷ്യപ്പെടുത്തൽ, മറ്റു സാക്ഷ്യപത്രങ്ങൾ, തൊഴിൽ സംബന്ധമായ പരാതികൾ എന്നീ സേവനങ്ങൾ ലഭ്യമാവും.
ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ സൗജന്യ വൈദ്യ പരിശോധനയും ഒരുക്കിയിട്ടുണ്ട്. ഫീസുകൾ കാഷ് ആയി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് എംബസി അറിയിച്ചു.
Comments (0)