Exchange rate in kuwait;ദീനാറിന്റെ ഇന്ത്യൻ രൂപയുമായുള്ള വിനിമയനിരക്ക് ഉയർന്നനിലയിൽ;പണമയക്കാൻ നല്ല സമയം
Exchange rate in kuwait;കുവൈറ്റ് സിറ്റി : ഇന്ത്യൻ രൂപയുമായുള്ള കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു. മാസങ്ങളായി ദീനാറിന് മികച്ച നിരക്ക് കിട്ടുന്നുണ്ട്. ഇത് ശനിയാഴ്ച ഒരു ദീനാറിന് 275ന് മുകളിൽ ഇന്ത്യൻ രൂപ എന്ന നിലയിലേക്ക് ഉയർന്നു. അടുത്തിടെ എത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
കഴിഞ്ഞ ദിവസങ്ങളിൽ ഒരു ദീനാറിന് 274 ഇന്ത്യൻ രൂപക്ക് മുകളിൽ രേഖപ്പെടുത്തിയിരുന്നു. ഇത് പിന്നീട് നേരിയ നിലയിൽ താഴ്ന്നെങ്കിലും വീണ്ടും ഉയർന്നു.
.
എക്സി റിപ്പോർട്ടു പ്രകാരം 275ന് മുകളിൽ ഇന്ത്യൻ രൂപയാണ് ഒരു ദീനാറിന് ശനിയാഴ്ച രേഖപ്പെടുത്തിയത്. ഇന്ത്യൻ രൂപ ശക്തികുറഞ്ഞതും ഡോളർ കരുത്താർജിച്ചതുമാണ് കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്കിലെ വര്‍ധനക്ക് കാരണം.
വെള്ളിയാഴ്ച രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലെത്തിയിരുന്നു. ഡോളറിനെതിരെ വെള്ളിയാഴ്ച 13 പൈസ ഇടിഞ്ഞാണ് 84.60 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയത്. നവംബർ 21ലെ 84.50 പൈസയാണ് ഇതിന് മുമ്പത്തെ താഴ്ന്ന നില. വ്യാഴാഴ്ച ഏഴ് പൈസയുടെ നഷ്ടത്തോടെ 84.47ലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്..
Comments (0)