Weather alert in kuwait; കുവൈറ്റ് ഇനി തണുപ്പ് കാലത്തേക്ക്; വരും ദിവസങ്ങളിലെ കാലാവസ്ഥ മാറ്റങ്ങൾ അറിയാം
Weather alert in kuwait ;രാജ്യത്ത് വരും ദിവസങ്ങളിൽ പകൽ സമയത്ത് മിതമായ തണുപ്പും എന്നാൽ രാത്രി അതി കഠിനമായ തണുപ്പും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേസമയം മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
മിതമായതോ തണുപ്പുള്ളതോ ആയ കാലാവസ്ഥ ആയിരിക്കും വെള്ളിയാഴ്ച. പരമാവധി താപനില 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. രാത്രി തണുപ്പ് വർധിക്കാം. കുറഞ്ഞ താപനില ഏഴു മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ശനിയാഴ്ച കാലാവസ്ഥ മിതമായതോ തണുപ്പുള്ളതോ ആയിരിക്കും. മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകുകയും ചെയ്യും. അതോടൊപ്പം ചിതറിയ മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.
Comments (0)