Kuwait fire; കുവൈത്തിലെ വീട്ടിൽ തീപിടിത്തം; രണ്ട് പ്രവാസികൾ മരണപ്പെട്ടു
അദാൻ പ്രദേശത്തെ ഒരു വീട്ടിൽ തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ തീപിടിത്തത്തിൽ രണ്ട് മരണം സംഭവിച്ചതായി ജനറൽ ഫയർ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു. രണ്ട് ഗാർഹിക തൊഴിലാളികളാണ് മരണപ്പെട്ടത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/CBLtCA1OG2xJt5lfvqxlob
അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കുകയും കെട്ടിടത്തിൽ നിന്ന് സുരക്ഷിതമായി ആറ് പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി ഡിപ്പാർട്ട്മെൻ്റ് റിപ്പോർട്ട് ചെയ്തു. തുടർന്ന് കൂടുതൽ അന്വേഷണത്തിനായി സംഭവം ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.
Comments (0)