Kuwait alert; കുവൈത്തിൽ കടലിൽ പോകുന്നവർ ശ്രദ്ധിക്കണം: മുന്നറിയിപ്പുമായി അധികൃതർ
Kuwait alert; ചൊവ്വ, ബുധൻ ദിവസങ്ങളിൽ കുവൈത്ത് കടലിൽ ഷൂട്ടിങ് പരിശീലനം നടക്കുന്നതിനാൽ കടലിൽ പോകുന്നവർ ശ്രദ്ധിക്കണം. രാവിലെ എട്ട് മുതൽ മൂന്നു വരെയാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കോസ്റ്റ് ഗാർഡ് തത്സമയ ഷൂട്ടിങ് പരിശീലനം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/CBLtCA1OG2xJt5lfvqxlob
ഈ സമയങ്ങളിൽ ഷൂട്ടിങ് ഏരിയയിൽ പ്രവേശിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. ഷൂട്ടിങ് പരിശീലനം; കടലിൽ പോകുന്നവർ ശ്രദ്ധിക്കണംബുബിയാൻ, ഫൈലാക ദ്വീപുകളോട് ചേർന്ന് വടക്കുകിഴക്ക് ദിശയിൽ 15 നോട്ടിക്കൽ മൈൽ നീളവും 11 നോട്ടിക്കൽ മൈൽ വീതിയിലുമാണ് ഷൂട്ടിങ് റേഞ്ച് സ്ഥിതിചെയ്യുന്നത്. പരിശീലന സമയത്ത് എല്ലാ കടൽ യാത്രക്കാരും ഷൂട്ടിങ് ഏരിയയിൽനിന്ന് ഒഴിഞ്ഞുനിൽക്കണം. സമുദ്ര പട്രോളിങ്ങുകളും ഈ പ്രദേശത്തേക്ക് ആരെങ്കിലും സമീപിക്കുന്നത് തടയുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)