Biometric in kuwait;കുവൈറ്റിൽ ഇനിയും ബയോമെട്രിക് പൂർത്തിയാക്കിയില്ലേ?പ്രവാസികളെ എങ്കിൽ ഉറപ്പ് ഇനി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നു
Biometric in kuwait;: കുവൈത്ത് സിറ്റി : കുവൈത്തിൽ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത പ്രവാസികളുടെ ഇടപാടുകൾ മരവിപ്പിക്കുന്നതിനു രാജ്യത്തെ വിവിധ ബാങ്കുകൾ തയ്യാറെടുപ്പ് തുടങ്ങി.പ്രവാസികൾക്ക് ബയോ മെട്രിക് നടപടികൾ പൂർത്തിയാക്കുന്നതിന് ഡിസംബർ 31 വരെയാണ് സമയ പരിധി അനുവദിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി അടുത്ത ആഴ്ച മുതൽ നടപടി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ബാങ്കുകൾ മുന്നറിയിപ്പ് സന്ദേശങ്ങൾ അയച്ചു തുടങ്ങും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
പിന്നീട് ഡിസംബർ പകുതോയോടെ ബാങ്കുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് സേവനങ്ങൾ നിർത്തി വെക്കുകയും ഡിസംബർ 31-ന് ബാങ്ക് കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കുകയും ചെയ്യും. ജനുവരി 1 മുതൽ ബാങ്ക് അകൗണ്ടുകൾക്ക് ബ്ലോക്ക് ഏർപ്പെടുത്തുകയും ഒരു മാസത്തിനകം പൂർണ്ണമായി മരവിപ്പിക്കുകയും ചെയ്യും. ഇവ കർശനമായി പാലിക്കുവാൻ കുവൈത്ത് സെൻട്രൽ ബാങ്ക് രാജ്യത്തെ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്
Comments (0)