Posted By Ansa sojan Posted On

Kuwait fire; കുവൈത്തിൽ വീ​ടി​ന് പു​റ​ത്തു​ള്ള മു​റി​യി​ൽ തീപി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

കുവൈത്തിലെ ഫി​ർ​ദൗ​സ് ഏ​രി​യ​യി​ലെ വീ​ടി​ന് പു​റ​ത്തു​ള്ള മു​റി​യി​ൽ തീ ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. സു​മൂ​ദ്, അ​ർ​ദി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി തീ​കെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കാ​തെ തീ ​അ​ണ​ച്ച​താ​യി ജ​ന​റ​ൽ ഫ​യ​ർ​​ഫോ​ഴ്സ് അ​റി​യി​ച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/CBLtCA1OG2xJt5lfvqxlob

രാ​ജ്യ​ത്ത് ചൂ​ട് കാ​ലം അ​വ​സാ​നി​ച്ചെ​ങ്കി​ലും തീ​പി​ടി​ത്ത കേ​സു​ക​ൾ കു​റ​ഞ്ഞി​ട്ടി​ല്ല. തി​ങ്ക​ളാ​ഴ്ച അ​ദാ​നി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് ര​ണ്ടു സ്ത്രീ​ക​ൾ മ​രി​ച്ചി​രു​ന്നു. ആ​റു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഷ​ദ്ദാ​ദി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ല​ബോ​റ​ട്ട​റി മു​റി​യി​ലും തീ​പി​ടി​ത്ത​മു​ണ്ടാ​യി.

അ​ഗ്നി​ശ​മ​ന സേ​ന കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലാ​തെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ഫ​ർ​വാ​നി​യ ഏ​രി​യ​യി​ലെ ഒ​രു അ​ല​ക്കു​ശാ​ല​യി​ലും തി​ങ്ക​ളാ​ഴ്ച തീ​പി​ടി​ത്ത​മു​ണ്ടാ​യി. ഫ​ർ​വാ​നി​യ, സു​ബ്ഹാ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഇ​ട​പെ​ട്ടാ​ണ് തീ ​അ​ണ​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. കെ​ട്ടി​ട​ങ്ങ​ളി​ലും അ​പ്പാ​ർ​ട്മെ​ന്റു​ക​ളി​ലും അ​ഗ്നി​സു​ര​ക്ഷ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​ണ​ർ​ത്തി.

Comments (0)

Leave a Reply