Posted By Ansa sojan Posted On

ഇറാനിൽ ഭൂചലനം; കുവൈറ്റിലും പ്രകമ്പനം

ഇന്ന് വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ ഇറാനിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജർമ്മൻ റിസർച്ച് സെൻ്റർ ഫോർ ജിയോസയൻസസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്നാണ് കേന്ദ്രത്തിൻ്റെ വിശദീകരണം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/CBLtCA1OG2xJt5lfvqxlob

കുവൈറ്റ് ഉൾപ്പടെ അറേബ്യൻ ഗൾഫിലെ നിരവധി രാജ്യങ്ങളിലെ പൗരന്മാർ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. അതോടൊപ്പം കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ചിലെ കുവൈറ്റ് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് ഇന്ന് വ്യാഴാഴ്ച പടിഞ്ഞാറൻ ഇറാനിൽ റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി.

കുവൈറ്റ് സമയം കൃത്യം 07:02 നാണ് ഈ ഭൂചലനം ഉണ്ടായത്, കുവൈത്ത് സിറ്റിയിൽ നിന്ന് 273 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം എന്നും രാജ്യത്തുടനീളമുള്ള നിരവധി പൗരന്മാർക്കും താമസക്കാർക്കും ഇത് അനുഭവപ്പെട്ടതായി നെറ്റ്‌വർക്ക് പറഞ്ഞു.

Comments (0)

Leave a Reply