Kuwait weather; കുവൈത്തിൽ രാത്രിയിൽ തണുപ്പ് വർധിക്കും
Kuwait weather; രാജ്യത്ത് താപനിലയിൽ ക്രമാനുഗതമായ താഴ്ച. വരുംദിവസങ്ങളിലും താപനിലയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഈ ആഴ്ച പകൽ പൊതുവെ മിതമായ കാലാവസ്ഥയും രാത്രിയിൽ തണുപ്പും അനുഭവപ്പെടുമെന്ന് കാലാവസ്ഥ ഡയറക്ടർ ധാരാർ അൽ അലി അറിയിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/CBLtCA1OG2xJt5lfvqxlob
മാറിക്കൊണ്ടിരിക്കുന്ന കാറ്റ്, ഈർപ്പത്തിന്റെ അളവ് കുറയൽ എന്നിവക്കൊപ്പം ഉയർന്ന മർദ സംവിധാനത്തിന്റെ സ്വാധീനവും അനുഭവപ്പെടും. ചിലയിടങ്ങളിൽ നേരിയ തോതിൽ മഴ പെയ്യാനും സാധ്യതയുണ്ട്. വെള്ളിയാഴ്ച രാജ്യത്ത് സുഖകരമായ കാലാവസ്ഥയായിരുന്നു. പകൽ 20 ഡിഗ്രി സെൽഷ്യസിനും താഴെയായിരുന്നു ശരാശരി താപനില. രാത്രി താഴ്ന്ന് തണുപ്പിലേക്ക് പ്രവേശിച്ചു. നേരിയ വേഗത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റും വീശി.
ശനിയാഴ്ച പകൽ ചിതറിക്കിടക്കുന്ന മേഘങ്ങൾക്കും ചൂടുള്ള കാലാവസ്ഥക്കും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റുവീശും. താപനില 25 ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ശനിയാഴ്ച രാത്രി തണുപ്പുള്ള കാലാവസ്ഥയിലേക്ക് മാറും. മണിക്കൂറിൽ എട്ടു മുതൽ 32 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാം. കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസിനും 14 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.
Comments (0)