kuwait traffic alert; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് !!!കുവൈറ്റില പ്രധാന റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം
kuwait traffic alert|കുവൈത്ത് സിറ്റി: അഞ്ചാം റിംഗ് റോഡിലെ ഇടത് പാതകൾ താൽക്കാലികമായി അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടിനായുള്ള പൊതു അതോറിറ്റി അറിയിച്ചു. സാൽമിയയിൽ നിന്ന് ജഹ്‌റയിലേക്ക് വരുന്നവര്‍ നിയന്ത്രണങ്ങൾ ശ്രദ്ധിക്കണം. ഞായറാഴ്ച മുതൽ അടുത്ത ബുധനാഴ്ച രാവിലെ വരെ അര്‍ധരാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് അടച്ചിടലെന്നും റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി.
Comments (0)