Kuwait weather; കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത
Kuwait weather; രാജ്യത്ത് അടുത്ത ശനിയാഴ്ച വ്യാപക പൊടിക്കാറ്റ്. രാവിലെ മുതൽ രൂപംകൊണ്ട കാറ്റ് മിക്കയിടത്തും പൊടിപടലങ്ങൾ പടർത്തി. ഇത് ദൂരക്കാഴ്ച കുറക്കാനും മറ്റു പ്രശ്നങ്ങൾക്കും കാരണമായതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വരും ദിവസങ്ങളിലും പൊടിപടലത്തിന് സാധ്യതയുണ്ട്.അതേസമയം, വരുന്ന ദിവസങ്ങളിലും കാലാവസ്ഥ മിതമായ നിലയിലായിരിക്കും. രാത്രി തണുപ്പ് വർധിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റിന് സാധ്യതയുണ്ട്. കാറ്റ് തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ സൃഷ്ടിക്കാം. ഈ മാസം അവസാനത്തോടെ താപനിലയിൽ വലിയ കുറവുണ്ടാകുകയും തണുപ്പ് വർധിക്കുകയും ചെയ്യും.
Comments (0)