കുവൈത്തിൽ സൈൻ ബോർഡിൽ തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്
കുവൈത്ത് സിറ്റിയിലേക്കുള്ള കിങ് ഫഹദ് റോഡിലെ സൈൻ ബോർഡിൽ തീപിടിച്ചു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം.
ഉടൻ സ്ഥലത്തെത്തിയ അഹ്മദി സെൻററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രിച്ചു.സംഭവത്തിൽ ആളുകൾക്കോ വാഹനങ്ങൾക്കോ പരിക്കേൽക്കാതെ തീ നിയന്ത്രിച്ചതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
Comments (0)