
Actor death kuwait; കുവൈത്ത് നടനും സംവിധായകനുമായ അബ്ദുൽ അസീസ് അൽ ഹദ്ദാദ് മരണപ്പെട്ടു
Actor death kuwait; കുവൈത്ത് നടനും സംവിധായകനുമായ അബ്ദുൽ അസീസ് അൽ ഹദ്ദാദ് നിര്യാതനായി. കുവൈത്തിലെയും അറബ് ലോകത്തെയും മാധ്യമരംഗത്തും ടെലിവിഷൻ, റേഡിയോ രംഗങ്ങളിലും അബ്ദുൽ അസീസ് അൽ ഹദ്ദാദ് പ്രവർത്തിച്ചിരുന്നു.

മരണത്തിൽ കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം അനുശോചിച്ചു. അൽ ഹദ്ദാദിന്റെ കുടുംബത്തെ ഇൻഫർമേഷൻ ആൻഡ് കൾചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി അഗാധമായ അനുശോചനം അറിയിച്ചു.
Comments (0)