Air India express; നാടകീയ രംഗങ്ങൾ: മണിക്കൂറുകളോളം വൈകി കോഴിക്കോട്- കുവൈറ്റ് എയർഇന്ത്യ എക്സ്പ്രസ്: വലഞ്ഞു യാത്രക്കാർ
Air India express; കോഴിക്കോടുനിന്നും കുവൈത്തിലേക്ക് ഇന്നലെ (ജനുവരി 12) രാവിലെ 9.10 ന് പുറപ്പെടേണ്ടിയിരുന്ന IX 393 എയർഇന്ത്യ എക്സ്പ്രസ്, നാടകീയ രംഗങ്ങൾക്കൊടുവിൽ മണിക്കൂറുകളോളം വൈകിയാണ് കുവൈത്തിൽ എത്തിയത്.
തുടർന്ന് ലഗേജിനായി ഏറെ നേരം കാത്തിരുന്നപ്പോളാണ് അറിയുന്നത് തങ്ങളിൽ അമ്പതോളം പേരുടെ ലഗേജ് എത്തിയിട്ടില്ലെന്നത്. ചെക്ക് ഇൻ പൂർത്തിയാക്കി വീമാനത്തിൽ കയറിയ യാത്രക്കാരെ ഓവർ ലോഡ് ആണെന്ന് പൈലറ്റ് അറിയിക്കുകയും അര മണിക്കൂറിന് ശേഷം എല്ലാ യാത്രക്കാരെയും തിരിച്ചിറക്കി, തുടർന്ന് മണിക്കൂറുകൾക്കുശേഷം 2.10 ന് പുതിയ ബോര്ഡിങ് പാസിൽ വീണ്ടും അടുത്ത ഫ്ലൈറ്റിലാണ് കുവൈത്തിൽ എത്തിയത്, കുവൈത്തിൽ എത്തിയതിനുശേഷമാണ് അറിയുന്നത് അൻപതോളം പേരുടെ ലഗേജ് എത്തിയിട്ടില്ലെന്ന് , ലഗേജ് എത്തിയാൽ ഉടൻ തന്നെ അറിയിക്കുമെന്നാണ് കുവൈറ്റിലെ എയർഇന്ത്യ എക്സ്പ്രസ് അധികൃതർ യാത്രക്കാരെ അറിയിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 176 യാത്രക്കാരുമായി കുവൈറ്റിൽനിന്നും പുറപ്പെട്ട ചെന്നൈഎയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരിൽ വെറും 12 യാത്രക്കാർക്ക് മാത്രമേ ലഗേജ് ലഭിച്ചിരുന്നുള്ളു.
Comments (0)