
expat dead:നാട്ടിലേക്കുള്ള യാത്രക്കിടെ കുവൈത്ത് വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു
expat dead;നാട്ടിലേക്കുള്ള യാത്രക്കിടെ കുവൈത്ത് വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. വാടയ്ക്കൽ പുത്തൻപുരയ്ക്കൽ സെബാസ്റ്റ്യൻ സാലസ് (50) ആണ് മരിച്ചത്. കുവൈത്ത് യൂണിവേഴ്സൽ മറൈൻ കമ്പനിയിൽ ഇൻസ്പെക്ടർ ആയി ജോലി ചെയ്ത സെബാസ്റ്റ്യൻ ക്രിസ്മസിന് വീട്ടിൽ വരുന്നതിനായി കഴിഞ്ഞ 21നു കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ടിൽ വന്നപ്പോഴാണ് തലകറക്കവും, ഛർദിയും ഉണ്ടായി വീണത്. തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുവൈത്തിൽ ചികിത്സയിൽ കഴിഞ്ഞ സെബാസ്റ്റ്യൻ ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്. നോർക്ക വഴിയാണ് മൃതദേഹം ഇന്നു പുലർച്ചെയോടെ നാട്ടിൽ എത്തിച്ചത്. സംസ്കാരം ഇന്നു വൈകിട്ട് 3ന് വാടയ്ക്കൽ ദൈവജന മാതാ പള്ളിയിൽ. ഭാര്യ: തത്തംപള്ളി ചേനപ്പറമ്പിൽ സുമിത. മക്കൾ: അഖിൽ, അന്ന (10–ാം ക്ലാസ് വിദ്യാർഥിനി, എസ്ഡിവി സെൻട്രൽ സ്കൂൾ).

Comments (0)