Posted By Ansa sojan Posted On

Kuwait law; പ്രവാസികൾക്ക് തിരിച്ചടിയോ? താൽക്കാലികമായി നിർത്തിവച്ച് ഇ – വിസ സേവനം: 53 രാജ്യങ്ങളിൽ നിന്നുള്ളവരെ ബാധിക്കും

Kuwait law; ഇ – വിസ സേവനം താൽക്കാലികമായി നിർത്തിവെച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും അതുവഴി മൊത്തത്തിലുള്ള സന്ദർശക അനുഭവം മികച്ചതാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/CBLtCA1OG2xJt5lfvqxlob

ഇതോടെ കുവൈറ്റിലേക്ക് വരുന്നതിന് മുൻപ് വിസ ലഭിക്കുന്നതിന് നേരത്തേ ഓൺലൈൻ പ്ലാറ്റ്‌ഫോം ഉപയോഗിച്ചിരുന്ന 53 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ ഈ തീരുമാനം ദോഷകരമായി ബാധിക്കും.ഇ – വിസ സംവിധാനം നവീകരിക്കുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് സസ്‌പെൻഷൻ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, താൽക്കാലികമായാണ് ഇ – വിസ സംവിധാനം നിർത്തിവച്ചതെങ്കിലും ഈ സേവനം പുനരാരംഭിക്കുന്നതിന് പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടില്ല. എന്നാൽ സസ്‌പെൻഷൻ കാലയളവിൽ ഇതര വിസ ഓപ്ഷനുകൾ ലഭ്യമാണെന്ന് മന്ത്രാലയം സന്ദർശകർക്ക് ഉറപ്പ് നൽകി.സസ്‌പെൻഷൻ ബാധിച്ച രാജ്യങ്ങൾഅൻഡോറ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ഭൂട്ടാൻ, ബ്രൂണെ, ബൾഗേറിയ, കംബോഡിയ, കാനഡ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജോർജിയ, ജർമനി, ഗ്രീസ്, ഹോങ്കോംഗ്, ഹംഗറി, ഐസ്ലൻഡ്, അയർലൻഡ്, ഇറ്റലി ജപ്പാൻ, ലാവോസ്, ലാത്വിയ, ലിച്ചെൻസ്റ്റീൻ, ലിത്വാനിയ, ലക്‌സംബർഗ്, മലേഷ്യ, മാൾട്ട, മൊണാക്കോ, നെതർലാൻഡ്സ്, ന്യൂസിലാൻഡ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സാൻ മറിനോ, സെർബിയ, സിംഗപ്പൂർ, സ്ലൊവാക്യ, സ്ലൊവേനിയ, ദക്ഷിണ കൊറിയ, സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, തുർക്കി, ഉക്രെയ്ൻ, യുണൈറ്റഡ് കിംഗ്ഡം യുണൈറ്റഡ് സ്റ്റേറ്റ്‌സ്, വത്തിക്കാൻ എന്നീ 53 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ ഈ താൽകാലിക വിസ സസ്‌പെൻഷൻ നടപടി ബാധിക്കും.

യാത്രക്കാർക്കുള്ള മറ്റ് വിസ ഓപ്ഷനുകൾഇ – വിസ സസ്‌പെൻഷൻ കാലയളവിൽ ഈ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് കുവൈറ്റ് മുന്നോട്ടുവെക്കുന്ന മറ്റ് വിസ ഓപ്ഷനുകൾ ഉപയോഗപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.

Comments (0)

Leave a Reply