Kuwait law:കുവൈത്തിൽ ഇനി ഈ സാധനങ്ങൾ വാങ്ങുമ്പോൾ നേരിട്ടുള്ള പണമിടപാടിന് നിയന്ത്രണം

Kuwait law; കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കലിനെ ചെറുക്കുന്നതിനും സാമ്പത്തിക സുതാര്യത വർധിപ്പിക്കുന്നതിനുമായി പ്രത്യേക ഉയർന്ന മൂല്യമുള്ള മേഖലകളിൽ നേരിട്ടുള്ള പണമിടപാടുകളുടെ നിരോധനം വിശാലമാക്കുന്നതിന് മന്ത്രിതല തീരുമാനം പുറപ്പെടുവിക്കുന്ന കാര്യം വാണിജ്യ വ്യവസായ മന്ത്രാലയം പരിഗണിക്കുന്നു. ആഭരണങ്ങൾ, സ്വർണം, വാച്ചുകൾ, മറ്റ് വിലപിടിപ്പുള്ള ലോഹങ്ങൾ എന്നിവയുടെ വ്യാപാരത്തിൽ നേരിട്ട് പണമിടപാട് നടത്തുന്നതിനാണ് നിർദ്ദിഷ്ട നിയന്ത്രണം ബാധകമാക്കുന്നതെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഈ സാധനങ്ങൾക്കുള്ള പേയ്‌മെൻ്റുകൾ ബാങ്ക് കാർഡ് ഉപയോ​ഗിച്ചോ ഇലക്ട്രോണിക് ഇടപാടുകളോ മാത്രമായി പരിമിതപ്പെടുത്തും. ഈ വിപണികളിൽ വാങ്ങുന്നതിനോ വിൽക്കുന്നതിനോ മധ്യസ്ഥത പുലർത്തുന്നതിനോ ഉള്ള പണമിടപാടുകൾ ഒഴിവാക്കും. പണമിടപാടുകൾക്കുള്ള മിനിമം പരിധി അവതരിപ്പിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. എല്ലാ ഇടപാടുകളിലും സാർവത്രികമായി ബാധകമാക്കുമെന്നാണ് റിപ്പോർട്ടുകൾ

https://kuwaitnewsdaily.com/41-establishments-shut-down-in-kuwait-heres-why/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *