Posted By Ansa sojan Posted On

Kuwait national day; കുവൈത്ത് ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 781 ത​ട​വു​കാ​ർ​ക്ക് പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ചു

വി​വി​ധ കേ​സു​ക​ളി​ൽ ക​ഴി​യു​ന്ന 781 ത​ട​വു​കാ​ർ​ക്ക് പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ചു. ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ഉ​ത്ത​ര​വു​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബ​ഹി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ഒ​രു പു​തി​യ തു​ട​ക്ക​ത്തി​നാ​യി ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ മോ​ചി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രെ മ​ന്ത്രി ഉ​ണ​ർ​ത്തി. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​ന് ഓ​ഫീ​സ് തു​റ​ക്കാ​നും പു​തി​യ ജീ​വി​തം ആ​രം​ഭി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *