kuwait police;കുവൈറ്റിൽ സ്കൂൾ പാർക്കിംഗ് ലോട്ടിൽ ഏറ്റുമുട്ടല്‍; പ്രതികളിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വച്ച ബെഡൂണും ഐഡന്‍റിറ്റി വ്യക്തമല്ലാത്ത ഒരാളും അറസ്റ്റിൽ. കൂടാതെ, ഇവർക്കെതിരെ അബു ഹലീഫ പോലീസ് സ്റ്റേഷനിൽ ആക്രമണത്തിനും കത്തി കൈവശം വച്ചതിനും കേസെടുത്തിട്ടുണ്ട്. ഒരു സ്കൂൾ പാർക്കിംഗ് സ്ഥലത്ത് രണ്ട് വ്യക്തികൾ തമ്മിലുള്ള വഴക്കിനെക്കുറിച്ച് ഒരു പൗരൻ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രണ്ടുപേരെയും പിടികൂടി. 24 വയസുള്ള ബെഡൂണ്‍ ആണ് അറസ്റ്റിലായ ഒരാൾ. രണ്ടാമന് തിരിച്ചറിയൽ രേഖകളും ഇല്ലായിരുന്നു. സംശയം തോന്നി പ്രതികളെ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് ഉണ്ടെന്ന് കണ്ടെത്തിയത്. ഏറ്റുമുട്ടലിൻ്റെ കാരണങ്ങൾ പ്രതികൾ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

Comments (0)

Leave a Reply

Your email address will not be published. Required fields are marked *