Posted By Ansa sojan Posted On

Kuwait ramadan; റമദാൻ: കുവൈത്തിൽ ഉത്പന്നങ്ങളുടെ വില കുത്തനെ കൂടി

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വിശുദ്ധ റമദാൻ മാസമായിട്ടും വിപണിയിലെ ഈന്തപ്പഴങ്ങളും റമദാൻ സാധനങ്ങളും ഭക്ഷ്യവസ്തുക്കളും എത്തുന്നത് മന്ദ​ഗതിയിൽ. പ്രത്യേകിച്ചും ഷുവൈഖിൽ, റമദാൻ സാധനങ്ങളുടെ വില 15-25 ശതമാനം വരെ വർദ്ധിച്ചതായി നിരവധി ഉപഭോക്താക്കളും വ്യാപാരികളും സ്ഥിരീകരിച്ചു.

വിദേശത്ത് കസ്റ്റംസ് തീരുവ വർധിപ്പിച്ചതും, ഗതാഗത, കൈകാര്യം ചെയ്യാനുള്ള ഫീസ് വർദ്ധനയും വിലവര്ധനക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. റമദാൻ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന മിക്ക രാജ്യങ്ങളും ഇറക്കുമതിക്കാരിൽ നിന്നുള്ള ലെവി വർധിപ്പിച്ചു.

റമദാൻ സാധനങ്ങളുടെ വില പ്രതീക്ഷിച്ചതിലും കവിഞ്ഞിരിക്കുന്നു, ഈന്തപ്പഴത്തിൻ്റെയും കാപ്പിയുടെയും വില കഴിഞ്ഞ വർഷത്തെ റമദാൻ സീസണിനെ അപേക്ഷിച്ച് അതിശയോക്തിപരമായി വർധിച്ചു. മുമ്പ് 2.250 ദിനാറിന്‌ വിറ്റിരുന്ന ഒരു കിലോഗ്രാം ഈന്തപ്പഴത്തിൻ്റെ വില ഇപ്പോൾ 3.500 ദിനാറിൽ എത്തിയിരിക്കുന്നത് ന്യായമാണോ എന്നാണ് ഉപഭേക്താക്കൾ ചോദിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *