Kuwait Residency law:കുവൈറ്റിൽ പ്രവാസികൾക്കുള്ള പുതിയ റസിഡൻസി നിയമത്തിന് അംഗീകാരം;നിയമത്തിലെ പ്രധാന വ്യവസ്ഥകൾ ഇവയൊക്കെ
Kuwait Residency law:കുവൈറ്റ് സിറ്റി : കുവൈത്തിൽ വിദേശികളുടെ പരിഷ്കരിച്ച താമസ നിയമത്തിന് അംഗീകാരം നൽകി കൊണ്ട് അമീരി ഉത്തരവ് പുറപ്പെടുവിച്ചു. ആറു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് വിദേശികളുടെ താമസ നിയമത്തിൽ 7 അദ്ധ്യായങ്ങൾ ഉൾപ്പെടുത്തി കൊണ്ട് കാതലായ ഭേദഗതി വരുത്തിയിരിക്കുന്നത്.ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. പുതിയ താമസ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ ഇവയാണ്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
- വിദേശികൾക്ക് കുട്ടി ജനിച്ചാൽ എത്രയും വേഗം ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ റെജിസ്റ്ററേഷൻ നടപടികൾ പൂർത്തിയാക്കണം. അല്ലാത്ത പക്ഷം നാല് മാസത്തിനകം രാജ്യം വിടെണ്ടതാണ്.
- ഗാർഹിക വിസയിൽ ജോലി ചെയ്യുന്നവർ രാജ്യത്തിന് പുറത്ത് 4 മാസത്തിൽ അധികം കഴിയാൻ പാടുള്ളതല്ല. പ്രത്യേക സാഹചര്യങ്ങളിൽ ഇതിനായി ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് മുൻ കൂർ അനുമതി വാങ്ങണം.
- വിദേശികളുടെ താമസ രേഖ കാലാവധി പരമാവധി അഞ്ചു വർഷം ആയിരിക്കും. നിക്ഷേക വിസയിലുള്ളവർക്ക് 10 വർഷം വരെ താമസ രേഖ അനുവദിക്കും.
- സന്ദർശക വിസയുടെ കാലാവധി പരമാവധി 3 മാസം ആയിരിക്കും. കാലാവധി കഴിഞ്ഞാൽ സന്ദർശകൻ ഉടൻ തന്നെ രാജ്യം വിടണം
- ഗാർഹിക തൊഴിലാളി ജോലിയിൽ നിന്ന് വിരമിച്ച് 2 ആഴ്ചക്കകം സ്പോൺസർ ആഭ്യന്തര മന്ത്രാലയത്തിനു വിവരം നൽകണം.
- വിസക്കച്ചവടം നടത്തുന്നവർക്ക് എതിരെ പിഴയും ജയിൽ ശിക്ഷയും ഉൾപ്പെടേ കർശനമായ ശിക്ഷകൾ.
- താമസ രേഖ കാലാവധി കഴിഞ്ഞവരെയോ സ്വന്തം സ്പോൺസർഷിപ്പിൽ അല്ലാത്തവരെയോ ജോലിയിൽ നിയമിച്ചാൽ കർശനമായ ശിക്ഷ.
- താമസ രേഖ കാലാവധി കഴിഞ്ഞവർക്ക് താമസ സൗകര്യം നൽകുന്നവർക്ക് കർശനമായ ശിക്ഷ.
- ജോലിയോ മറ്റു വരുമാന മാർഗങ്ങളോ ഇല്ലാത്തവരെ സാധുവായ താമസ രേഖ ഉണ്ടെങ്കിൽ പോലും നാട് കടത്തും.
- നാട് കടത്തലിനു വിധേയമാകുന്നവരുടെ മുഴുവൻ ചെലവുകളും സ്പോൺസർ വഹിക്കണം
Comments (0)