Kuwait road closure;കുവൈറ്റിലെ പ്രധാന റോഡ് ഇന്ന് അടയ്‌ക്കും ; യാത്രക്കാർ ഉപയോഗിക്കേണ്ട ബദൽ റൂട്ടുകൾ ഇവയൊക്കെ
Kuwait road closure; കുവൈത്തിൽ നടക്കുന്ന 45 ആമത് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി വിവിധ രാഷ്ട്ര നേതാക്കൾ എത്തുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രധാന റോഡുകൾ ഇന്ന്കാ ലത്ത് 10.30 മുതൽ അടച്ചു പൂട്ടും. ഈ റോഡുകളിൽ വഴി യാത്ര ചെയ്യുന്നവർ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് മറ്റു പാതകൾ ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. അടച്ചു പൂട്ടുന്ന പ്രധാന റോഡുകൾ ഇവയാണ്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
- മാലിക് ഫൈസൽ ബിൻ അബ്ദുൽഅസീസ് പാത: ( എയർപോർട്ട് റോഡ് ) വിമാനത്താവള റൗണ്ടബോട്ടിന്റെ ആരംഭത്തിൽ നിന്ന് കുവൈത്ത് സിറ്റി ദിശയിലേക്കുള്ള പാത, ഈ പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർ ഗസാലി, 6.5 പാതകളിലേക്ക് വാഹനം തിരിച്ചു വിടണം.
*കുവൈത്ത് സിറ്റിയിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള ദിശയിലേക്ക് സഞ്ചരിക്കുന്നവർ സിക്സ്ത് റിംഗ് റോഡിലേക്ക് പ്രവേശിച്ചു ജഹ്‌റാ ദിശയിലേക്ക് വാഹനങ്ങൾ തിരിച്ചു വിടണം.
*മസീലയിൽ നിന്ന് ജഹ്‌റാ ഭാഗത്തേക്കുള്ള ദിശയിൽ കിങ് ഫൈസൽ ബിൻ അബ്ദുൽഅസീസ് പാതയിലേക്ക് കടന്നുചേരുന്നതുവരെയുള്ള ഭാഗം.
*കിംഗ് ഫഹദ് ബിൻ അബ്ദുൽഅസീസ് പാത:
അഹ്മദിയിൽ നിന്ന് 6-ാം റിംഗ് റോഡിലേക്കും മസീല ദിശയിലേക്കും വാഹനങ്ങൾ തിരിച്ചു വിടണം. - കുവൈത്ത് സിറ്റിയിൽ നിന്ന് ഫിഫ്ത് റിംഗ് റോഡിലേക്കുള്ള ദിശയിൽ പാത തുറന്നിരിക്കും, എന്നാൽ കിങ് ഫൈസൽ റോഡിലേക്കുള്ള ഭാഗം അടച്ചിരിക്കും.
*കുവൈത്ത് സിറ്റിയിൽ നിന്ന് അഹ്മദിയിലേക്കുള്ള ദിശയിൽ ഫിഫ്ത് റിഗ് റോഡിലേക്കുള്ള പാത അടച്ചിട്ടു.ഈ വാഹനങ്ങളെ ജഹ്‌റാ, സാൽമിയ ദിശയിലേക്ക് തിരിച്ചു വിടും. - സബ്ഹാൻ റോഡിന്റെ ഇരു ദിശകളും പൂർണ്ണമായും അടച്ചു പൂട്ടും.
Comments (0)