Posted By Ansa sojan Posted On

Kuwait scam alert; ഓൺലൈൻ വഴി വൻ മീൻ കച്ചവട തട്ടിപ്പ്, കുവൈത്തിൽ മലയാളികളടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ട് കാലിയായി

Kuwait scam alert; കുവൈത്തിൽ ഓൺലൈൻ വഴി വൻ മീൻ കച്ചവട തട്ടിപ്പ്. മലയാളികളടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകൾ കാലിയായി. ഓൺലൈനിൽ 50% ഡിസ്‌കൗണ്ടിൽ കുവൈത്തിലെ പ്രമുഖ ഫിഷ് കമ്പനിയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് പേജിലൂടെയാണ് കച്ചവടം.

ഓൺലൈൻ ആയി ഓർഡർ ചെയ്യുന്നവർക്ക് കുവൈത്തിലെ ബാങ്കിങ് പേയ്മെന്റ് ആപ്പിന്റെ രീതിയിലുള്ള പേജിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തിയാൽ ഒടിപി നൽകുന്നതോടെ ബാങ്കിലെ മുഴുവൻ കാശും തട്ടിപ്പു സംഘം പിൻവലിക്കും. മലയാളികളടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ടാണ്‌ കാലിയായത്.

ചെമ്മീൻ, സുബൈദി തുടങ്ങിയ മീനുകളുൾപ്പടെ ഫിഷ് ബാർബിക്യു പോലുള്ള ഭക്ഷണവും ഇവർ ഓൺലൈൻ വഴിയായി കച്ചവടം ചെയ്തിരുന്നു. 10 കിലോ വലിയ ചെമ്മീന് 8 ദിനാർ ആണ് ഈടാക്കിയിരുന്നത്. 8 ദിനാർ ഓൺലൈൻ ആയി നൽകിയ ഒരു മലയാളിക്ക് നഷ്ടമായത് 400 ദിനാറോളമാണ്.

മിനിറ്റുകൾക്കുള്ളിൽ നിരവധി തവണയായായിട്ടാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായത്. പണം നഷ്ടപ്പെട്ട നിരവധി പേർ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം
തുടരുകയാണ്. തട്ടിപ്പു നടത്താൻ ഉപയോഗിച്ച ഫേസ്ബുക്ക് പേജ് ഇപ്പോഴും നിലവിലുണ്ട്. നിരവധി പേരാണ് പണം നഷ്ടപ്പെട്ട വിവരം ഇതേ പേജിൽതന്നെ കമന്റ് ആയി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നിരുന്നാലും തട്ടിപ്പ് ഇപ്പോഴും തുടരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *