Posted By Nazia Staff Editor Posted On

kuwait shopping festival; കുവൈറ്റ് നിവാസികളെ ഷോപ്പിങ് ചെയ്യാൻ റെഡി ആയിക്കോളു!!വരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവൽ

കുവൈത്ത് സിറ്റി : കുവൈത്ത് ചരിത്രത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവൽ അടുത്ത മാസം അവസാനം ആരംഭിക്കും.ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ മാതൃകയിൽ നടത്തുന്ന മേള 70 ദിവസം നീണ്ടു നിൽക്കും. രാജ്യത്തെ വാണിജ്യ, വിനോദസഞ്ചാര മേഖലകൾ വികസിപ്പിച്ചു കൊണ്ട് സമ്പദ് വ്യവസ്ഥയെ ഉത്തേചിപ്പിക്കുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം.ഇതോടൊപ്പം പ്രാദേശിക വാണിജ്യ, ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വളർച്ചയ്ക്കും വികസനത്തിനുമുള്ള അവസരങ്ങൾ ഒരുക്കുവാനും ഇത് സഹായകമാകുമെന്നാണ് കരുതുന്നത് .രാജ്യത്തെ വാണിജ്യ സമുച്ചയങ്ങൾ, സെൻട്രൽ മാർക്കറ്റുകൾ, സഹകരണ സംഘങ്ങൾ, വിനോദ കേന്ദ്രങ്ങൾ , റെസ്റ്റോറൻ്റുകൾ, മുതലായ കേന്ദ്രങ്ങളും മേളയുടെ വേദികളാകും.ഫെബ്രുവരി 25,26 തിയ്യതികളിൽ നടക്കുന്ന
ദേശീയ ദിനാഘോഷങ്ങളും ഹല ഫെസ്റ്റിവലിന്റെ ഭാഗമാകും.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8


ഗൾഫ് പൗരന്മാർക്കും പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും പ്രയോജനകമാകുന്ന തരത്തിലാണ് മേളയുടെ സംഘാടനം. ടൂറിസം മേഖല, റെസ്റ്റോറൻ്റുകൾ, സഹകരണ സംഘങ്ങൾ, സെൻട്രൽ മാർക്കറ്റുകൾ, വിനോദ വേദികൾ, മാളുകൾ, ചെറുകിട പദ്ധതികൾ, വ്യോമയാനം ഹോട്ടലുകൾ, മുതലായ നിരവധി മേഖലകൾക്കും ഇത് വഴി പ്രയോജനം ലഭിക്കും. ഫെസ്റ്റിവൽ കാലയളവിൽ, സ്റ്റോറുകൾ, കമ്പനികൾ, അസോസിയേഷനുകൾ, മാർക്കറ്റുകൾ മുതലായ കേന്ദ്രങ്ങളിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കുറവും സമ്മാനങ്ങളും പ്രഖ്യാപിക്കും.സമ്മാന കൂപ്പണുകളിലൂടെ നറുക്കെടുപ്പിൽ പങ്കെടുക്കുവാനും അവസരം ലഭിക്കും.ഇതിനു പുറമെ എല്ലാ കുടുംബാംഗങ്ങൾക്കും അനുയോജ്യമായ രീതിയിലുള്ള വിവിധ വിനോദ സാംസ്കാരിക പരിപാടികളും മേളയിൽ ഒരുക്കുന്നുണ്ട്.

Comments (0)

Leave a Reply