Kuwait traffic accident;ട്രാഫിക് പട്രോളിംഗ് നടത്തവേ മറ്റൊരു വാഹനം ഇടിച്ചു കയറ്റി; കുവൈറ്റിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് വീര മൃത്യു
Kuwait traffic accident; കുവൈത്ത് സിറ്റി : കുവൈത്തിൽ ട്രാഫിക് പട്രോളിംഗ് നടത്തവേ മറ്റൊരു വാഹനം ഇടിച്ചു രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് വീര മൃത്യു.ആഭ്യന്തര മന്ത്രാലയം ഗതാഗത വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥരായ ബദർ ഫാലഹ അൽ ആസ്മി, തലാൽ ഹുസൈൻ അൽ ദോസറി എന്നിവരാണ് മരണമടഞ്ഞത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
സൽവ പ്രദേശത്തിന് എതിർഭാഗത്ത് ഫഹാഹീൽ എക്സ്പ്രസ് പാതയിൽ രാത്രിയോടെയാണ് സംഭവം നടന്നത്.റോഡിൽ കേടായി കിടന്ന മറ്റൊരു വാഹനം മാറ്റുന്നതിനു ഉടമയെ സഹായിക്കവേയാണ് കുതിച്ചെത്തിയ വാഹനം ഉദ്യോഗസ്ഥർക്ക് നേരെ ഇടിച്ചു കയറിയത്. വാഹനം ഇടിച്ചുകയറ്റിയ വ്യക്തിയെ പോലീസ് ആശുപത്രിയിൽ വെച്ച് അറസ്റ്റ് ചെയ്തു.സംഭവം മനഃപൂർവമാണോ അല്ലയോ എന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
Comments (0)