Kuwait traffic department; കുവൈറ്റിൽ ഇനി പുതിയ ട്രാഫിക് നിയമങ്ങൾ; ഓരോ പ്രവാസിയും അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
Kuwait traffic department; കുവൈത്ത് സിറ്റി: ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾക്ക് വാഹനം കണ്ടുക്കെട്ടുന്നത് അടക്കം കടുത്ത നടപടികൾ ഉൾപ്പെടുത്തി പുതിയ ട്രാഫിക് നിയമങ്ങൾ. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ കോ-ഓർഡിനേഷൻ ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടറും 2025 ലെ ഏകീകൃത ഗൾഫ് ട്രാഫിക് വീക്ക് പ്രവർത്തനങ്ങളുടെ തലവനുമായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ അജ്മിയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അശ്രദ്ധ, മത്സരയോട്ടം എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ ഗതാഗത ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനാണ് നടപടി.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
വാഹനം കണ്ടുകെട്ടാൻ കോടതിക്ക് സ്വയമേയോ ആഭ്യന്തര മന്ത്രാലയത്തിൻ്റെ അഭ്യർത്ഥനയിലോ തീരുമാനമെടുക്കാം. അതിനാൽ വാഹനത്തിൻ്റെ അവസ്ഥ പരിഗണിക്കാതെ തന്നെ അതിൻ്റെ ഉടമസ്ഥാവകാശം ആഭ്യന്തര മന്ത്രാലയത്തിന് നൽകും. ആഡംബരമോ, ആധുനികമോ, ചെലവേറിയതോ അല്ലാത്തതോ ആയ വാഹനമായാലും അന്തിമ ജുഡീഷ്യൽ വിധിയാണ് ഇക്കാര്യത്തിലെ അന്തിമ തീരുമാനം.
Comments (0)