Kuwait update; റെസ്റ്റോറന്റ്, ബേക്കറി, ബക്കാല,കാറ്ററിംഗ് മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് ആരോഗ്യ പരിശോധനക്ക് ആറ് പുതിയ കേന്ദ്രങ്ങൾ
Kuwait update; കുവൈത്തിൽ റെസ്റ്റോറന്റ്, ബേക്കറി, ബക്കാല,കാറ്ററിംഗ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ആരോഗ്യ പരിശോധന നടത്തുന്നതിനു ആറ് പുതിയ കേന്ദ്രങ്ങൾ ആരംഭിച്ചു.
രാജ്യത്തെ ആറു ഗവർണറേറ്റുകളിൽ ആണ് പുതിയ കേന്ദ്രങ്ങൾ പ്രവർത്തിക്കുക.ആരോഗ്യ മന്ത്രാലയം പൊതു ജനാരോഗ്യ വിഭാഗം ഡയരക്ടർ ഡോ.ഫഹദ് അൽ ഗംലാസ് ആണ് ഇക്കാര്യം അറിയിച്ചത്.
അൽ-സഖർ സ്പെഷ്യലൈസ്ഡ് ഹെൽത്ത് സെൻ്റർ, ഹവല്ലി അൽ-ഗർബി ഹെൽത്ത് സെൻ്റർ, അബ്ദുൾ റഹ്മാൻ അൽ-സെയ്ദ് ഹെൽത്ത് സെൻ്റർ, അൽ-ഫഹാഹീൽ ഹെൽത്ത് സെൻ്റർ, മനാഹി അൽ-ഒസൈമി ഹെൽത്ത് സെൻ്റർ, അയൂൺ ഹെൽത്ത് സെൻ്റർ, എന്നിവയാണ് പുതിയ കേന്ദ്രങ്ങൾ.ഷർഖ്, ഫർവാനിയ കേന്ദ്രങ്ങൾക്ക് പുറമേ ഈ കേന്ദ്രങ്ങളിലും ഇനി മുതൽ പരിശോധന ലഭ്യമാകും. സാഹൽ ആപ്പ് വഴിയാണ് അപ്പോയിന്റ്മെന്റ് ലഭിക്കുക.
Comments (0)