Kuwait visa rules; ജോലിക്കും ശമ്പളത്തിനും അനുസരിച്ച് വിസ ഫീസ് തീരുമാനിക്കും; പുതിയ വിസ നിയമത്തിലെ വ്യവസ്ഥകള്‍ അറിയാം

Kuwait visa rules;കുവൈറ്റ് സിറ്റി: റെസിഡന്‍സി നിയമത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള കുവൈറ്റിലെ പുതിയ നിയമഭേദഗതി പ്രകാരം, പ്രവാസികളുടെ വിസ ഫീസ് അവരുടെ ശമ്പളത്തിനും ജോലിക്കും ആനുപാതികമാക്കി മാറ്റാന്‍ ആലോചന. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ആലോചിക്കുന്നതിനും അതിന് അനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിനും പുതിയ ഒരു കമ്മിറ്റിക്ക് രൂപം നല്‍കും. പുതിയ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 17 പ്രകാരമാണ് ഈ തീരുമാനം.പുതിയ വിദേശ റെസിഡന്‍സി നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡന്‍സി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍ അദ് വാനി പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിലെ നിലവിലെ നിയമം ആറ് ദശാബ്ദത്തിലേറെയായി രാജ്യത്ത് നിലവിലുള്ളതാണെന്നും അതില്‍ കാര്യമായ ഭേദഗതികളൊന്നും അതിനു ശേഷം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ പുതിയ സംഭവവികാസങ്ങള്‍ക്കും മാറുന്ന കാലത്തിനും അനുസൃതമായി പുതിയ വിദേശ താമസ നിയമം കൊണ്ടുവരേണ്ടത് അനിവാര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക്
https://chat.whatsapp.com/CBLtCA1OG2xJt5lfvqxlob

വിസ ഫീസുകള്‍ പുനപ്പരിശോധിക്കും

പുതിയ നിയമപ്രകാരം, റെസിഡന്‍സി വിസ, വിസ പുതുക്കല്‍, എന്‍ട്രി വിസ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും പുനപ്പരിശോധിക്കും. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിസ ഫീസുകളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. ജോലിക്കും ശമ്പളത്തിനും അനുസൃതമായ വിസ ഫീസ് സമ്പ്രദായം നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ പഠിക്കുന്നതിനുള്ള വിദഗ്ധ കമ്മിറ്റി താമസിയാതെ നിലവില്‍ വരും.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഫാമിലി വിസിറ്റ് വിസ നിലവില്‍ വന്നതിന് ശേഷം വ്യക്തികളെയും അവരുടെ സ്പോണ്‍സര്‍മാരെയും നാടുകടത്തിയ നാല് കേസുകള്‍ ഒഴികെ, കാര്യമായ നിയമലംഘനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മേജര്‍ ജനറല്‍ അല്‍ അദ് വാനി വിശദീകരിച്ചു. ഫാമിലി വിസയുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടിയിട്ടുണ്ട്. എന്നാല്‍ അതിനനുസരിച്ച് വിസ ഫീസിസും മാറ്റങ്ങള്‍ ഉണ്ടാകുമെന്നും ഇക്കാര്യത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ബന്ധപ്പെട്ട മന്ത്രിക്ക് അധികാരമുണ്ടായിരിക്കുമെന്നും പുതിയ നിയമം വ്യക്തമാക്കി. ഒരു കുവൈറ്റ് പൗരന്‍ ചില രാജ്യങ്ങളില്‍ പ്രവേശിക്കുന്നതിന് എഴുപതും എണ്‍പതും കുവൈറ്റ് ദിനാര്‍ കൊടുക്കുന്നത് യുക്തിരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. കുവൈറ്റില്‍ പ്രവേശിക്കുമ്പോള്‍ ആ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാതൊരു ഫീസും നല്‍കേണ്ടതില്ല എന്നിരിക്കെ ഇത് അന്യായമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നവംബര്‍ 28-ന് ഒരു അമീരി ഉത്തരവ് പ്രകാരം നിലവില്‍ വന്ന പുതിയ വിദേശ താമസ നിയമം മുന്‍ നിയമത്തിന്റെ പോരായ്മകളും പഴുതുകളും പരിഹരിക്കാന്‍ ലക്ഷ്യമിടുന്നതാണെന്ന് അദ് വാനി പറഞ്ഞു. നിയമം കുടിയേറ്റ തൊഴിലാളികള്‍ക്ക് നീതി പ്രദാനം ചെയ്യുകയും ശിക്ഷാ നടപടികളും പിഴകളും കര്‍ശനമാക്കുന്നതിലൂടെ വിസ വ്യാപാരത്തെ ചെറുക്കുകയും ചെയ്യുന്നു. ജീവനക്കാരും തൊഴിലുടമയും തമ്മിലുള്ള ബന്ധത്തെ അത് നിയന്ത്രിക്കുന്ന നിയമം, ഇരു കക്ഷികളുടെയും അവകാശങ്ങളും ബാധ്യതകളും വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറ് മാസത്തിനകം പുതിയ നിയമം നടപ്പിലാക്കാനാണ് തീരുമാനമെന്നും അദ് വാനി പറഞ്ഞു. ഏഴ് അധ്യായങ്ങളിലായി 36 ആര്‍ട്ടിക്കിളുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ വിദേശ റസിഡന്‍സി നിയമം. പൗരന്മാരുടെയും താമസക്കാരുടെയും താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്ന നിരവധി ഭേദഗതികളും അപ്ഡേറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.

Comments (0)

Leave a Reply