
Kuwait weather; കുവൈത്തിൽ കഴിഞ്ഞ 60വർഷത്തിനിടയിലെ ഏറ്റവും ശക്തമായ തണുപ്പ് ഇന്ന്
Kuwait weather; കുവൈത്തിൽ കഴിഞ്ഞ 60വർഷത്തിനിടയിലെ ഏറ്റവും ശക്തമായ തണുപ്പ് ആണ് ഇന്ന് അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ മുന്നറിയിപ്പ് നൽകി. രാജ്യത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത അസാധാരണമായ ധ്രുവീയ ശീത തരംഗത്തിനാണ് കുവൈത്ത് ഈ മാസം സാക്ഷ്യം വഹിച്ചതെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷ താപനില അഭൂതപൂർവമായി കുറയുകയും റെക്കോർഡ് നിലവാരത്തിലെത്തുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മരുപ്രദേശങ്ങളായ മുത്രബയിൽ അന്തരീക്ഷ താപ നില മൈനസ് -8 ഡിഗ്രിയും സാൽമിയിൽ മൈനസ് -6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. കഴിഞ്ഞ 60 വർഷത്തിനിടെ കുവൈത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തലസ്ഥാനമായ കുവൈത്ത് സിറ്റിയിൽ പോലും,കുറഞ്ഞ താപനില “0” ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.മുൻ വർഷങ്ങളിൽ ഇത് 8 ഡിഗ്രി സെൽഷ്യസായിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ ഫെബ്രുവരി മാസങ്ങളിൽ അനുഭവപ്പെടുന്ന ഏറ്റവും തണുപ്പുള്ള കാലാവസ്ഥയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)