സർക്കാർ കാര്യാലയങ്ങളിൽ പോകുന്നവർ ധരിക്കുന്ന വസ്ത്രത്തിലും ശ്രദ്ധവേണം: യുവതിക്ക് അനുവദിച്ച വിസ റദ്ധ്ചെയ്തു
കുവൈത്തിലെ സർക്കാർ കാര്യാലയങ്ങളിൽ ഇടപാടുകൾ നടത്താൻ പോകുന്നവർ രേഖകൾ എല്ലാം കൃത്യമാണെന്ന് ഉറപ്പ് വരുത്തുന്നത് പോലെ തന്നെ ഉടുത്തിരിക്കുന്ന തുണിയുടെ നീളം വളരെയങ്ങ് കുറഞ്ഞു പോകാതിരിക്കുവാനും ശ്രദ്ധിക്കണം. രാജ്യത്തിന്റെ പാരമ്പര്യത്തിന് വിരുദ്ധമായ വസ്ത്രധാരണം നടത്തി സർക്കാർ കാര്യാലയങ്ങളിലേക്ക് പോയാൽ അപേക്ഷകൾ നിരസിക്കപ്പെടുമെന്ന് മാത്രമല്ല ചിലപ്പോൾ എട്ടിന്റെ പണിയും കിട്ടിയേക്കാം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/CBLtCA1OG2xJt5lfvqxlob
കഴിഞ്ഞ ദിവസം ഒരു അറബ് രാജ്യത്ത് പ്രവർത്തിക്കുന്ന കുവൈത്ത് എംബസിയിൽ നടന്ന സംഭവം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. മാന്യമല്ലാത്ത തരത്തിൽ വസ്ത്രം ധരിച്ചു എംബസിയുടെ ആസ്ഥാനത്ത് എത്തിയതായിരുന്നു അറബ് യുവതി. കുവൈത്തിലേക്കുള്ള ആർട്ടിക്കിൾ 18 നമ്പർ വിസയുടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് ഇവർ തന്റെ രാജ്യത്ത് പ്രവർത്തിക്കുന്ന കുവൈത്ത് എംബസിയിൽ എത്തിയത്.
എന്നാൽ യുവതിയുടെ വസ്ത്രധാരണത്തിൽ കോപാകുലനായ എംബസി ഉദ്യോഗസ്ഥൻ ഇവരുടെ അപേക്ഷ നിരസിക്കുകയായിരുന്നു. മാത്രവുമല്ല ഇവരുടെ വിസ റദ്ധ് ചെയ്യുവാനും രാജ്യത്തേക്ക് പ്രവേശന നിരോധനം ഏർപ്പെടുത്തുവാനും അറിയിച്ചു കൊണ്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറിക്ക് എംബസി ഉദ്യോഗസ്ഥൻ കത്തയക്കുകയും ചെയ്തു.
എംബസി ഉദ്യോഗസ്ഥന്റെ കത്തിന്റെ അടിസ്ഥാനത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഇവരുടെ വിസ റദ്ധ് ചെയ്യുകയും ഇവർക്ക് രാജ്യത്തേക്ക് പ്രവേശന നിരോധനം ഏർപ്പെടുത്തുകയും ചെയ്തതായി അൽ അൻബാ ദിന പത്രം റിപ്പോർട്ട് ചെയ്തു. ഇവർ ഏത് രാജ്യക്കാരിയാണെന്ന് റിപ്പോർട്ടിൽ വ്യക്താക്കിയിട്ടില്ല.
Comments (0)