
462 പ്രവാസികളുടെ താമസ വിലാസം റദ്ദാക്കി; പുതുക്കിയില്ലെങ്കിൽ വൻ തുക പിഴ
പ്രോപ്പർട്ടി ഉടമയുടെ സമ്മതത്തോടെയോ അല്ലെങ്കിൽ പ്രോപ്പർട്ടി പൊളിക്കുന്നത് മൂലമോ റെസിഡൻഷ്യൽ വിലാസങ്ങൾ ഇല്ലാതാക്കുന്ന പ്രക്രിയ തുടരുകയാണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു.

അടുത്തിടെ, 462 വ്യക്തികളുടെ വിലാസങ്ങൾ റദ്ദാക്കിയതായി അതോറിറ്റി പ്രഖ്യാപിച്ചു. മേൽവിലാസം ഇല്ലാതായവർ ഔദ്യോഗിക പത്രമായ കുവൈത്ത് ടുഡേയിൽ പേര് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അതോറിറ്റിയിൽ എത്തി അനുബന്ധ രേഖകൾ നൽകിയ ശേഷം പുതിയ വിലാസം രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.
അല്ലെങ്കിൽ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. 1982ലെ 32-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം 100 ദിനാറിൽ കൂടാത്ത പിഴ വരെ ചുമത്താനാകും.

Comments (0)