Posted By Ansa sojan Posted On

പ്രവാസികൾക്ക് തിരിച്ചടി… കു​വൈ​ത്തി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ന വി​സ ഫീ​സ് നി​ര​ക്ക് ഉയരാൻ സാധ്യത

കു​വൈ​ത്തി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ന വി​സ ഫീ​സ് നി​ര​ക്കി​ൽ മാ​റ്റം വ​ന്നേ​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ സ​മി​തി അ​വ​ലോ​ക​നം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് റെസി​ഡ​ൻ​സി ആ​ൻ​ഡ് നാ​ഷ​നാലി​റ്റി അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ അ​ലി അ​ൽ അ​ദാ​നി പ​റ​ഞ്ഞു. സ​ന്ദ​ർ​ശ​ന വി​സ​ക്ക് കു​വൈ​ത്ത് നി​ല​വി​ൽ മൂ​ന്നു ദീ​നാ​ർ മാ​ത്ര​മേ ഈ​ടാ​ക്കു​ന്നു​ള്ളൂ.

ഇ​ത് ചെ​റി​യ തു​ക​യാ​ണ്, ചി​ല വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ 70 ദീ​നാ​റും അ​തി​ൽ കൂ​ടു​ത​ലും ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ചി​കി​ത്സ​ക്കാ​യി കു​വൈ​ത്ത് പൗ​ര​ന്മാ​ർ മ​റ്റു രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ ഈ​ടാ​ക്കു​ന്ന ഫീ​സും ക​മ്മി​റ്റി അ​വ​ലോ​ക​നം ചെ​യ്യു​ന്നു​ണ്ട്.

അ​ടു​ത്തി​ടെ അ​വ​ത​രി​പ്പി​ച്ച പു​തി​യ റെ​സി​ഡ​ൻ​സി നി​യ​മ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​ദേ​ശി​ക​ളു​ടെ വി​സ ന​ട​പ​ടി​ക​ളി​ലും കാ​ല​യ​ള​വി​ലും മ​റ്റും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. പു​തി​യ റെ​സി​ഡ​ൻ​സി നി​യ​മ​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്ക് പ​ര​മാ​വ​ധി അ​ഞ്ച് വ​ർ​ഷം വ​രെ താ​മ​സ അ​നു​മ​തി ല​ഭി​ക്കും. റി​യ​ൽ എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ൾ​ക്ക് 10 വ​ർ​ഷ​ത്തെ റെ​സി​ഡ​ൻ​സി​യും നി​ക്ഷേ​പ​ക​ർ​ക്ക് 15 വ​ർ​ഷ​ത്തെ റെ​സി​ഡ​ൻ​സി​യും മു​ന്നോ​ട്ടു​വെ​ക്കു​ന്നു. കു​ടും​ബ സ​ന്ദ​ർ​ശ​ന വി​സ കാ​ലാ​വ​ധി മൂ​ന്നു​മാ​സ​മാ​യും ഉ​യ​ർ​ത്തും.

Comments (0)

Leave a Reply