
UAE Law; കുവൈത്തിൽ വ്യാജ കറൻസി നിർമ്മിച്ച നാല് പേർ പിടിയിൽ
UAE Law; കുവൈറ്റിൽ വ്യാജ കറൻസി നിർമ്മിച്ച നാല് പേർക്ക് തടവ്. 20 ദിനാറിന്റെ നോട്ടുകള്‍ വ്യാജമായി നിര്‍മ്മിച്ച കേസിലാണ് കൗണ്‍സിലര്‍ ഹസ്സന്‍ അല്‍ ഷമ്മാരി അധ്യക്ഷനായ അപ്പീല്‍ കോടതി നാല് വര്‍ഷം തടവ് വിധിച്ചത്.
നോട്ടുകള്‍ വ്യാജമായി നിര്‍മിച്ച് സ്റ്റോളുകള്‍, ഷോപ്പ് ഉടമകള്‍, ഡെലിവറി സര്‍വീസ് ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ വശം മാര്‍ക്കറ്റില്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചു. ഒന്നിലധികം പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന്, സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. വ്യാജ നോട്ടുകളും ഒപ്പം,അവ അച്ചടിക്കാനുള്ള ഉപകരണങ്ങളും അധികൃതര്‍ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.
Comments (0)