weather alert in kuwait; പൊതുജനക്ക്; കുവൈറ്റിലെ തണുത്ത കാലാവസ്ഥ ഈ ദിവസം വരെ തുടരും
Weather alert in kuwait;കുവൈത്ത് സിറ്റി: നിലവിലുള്ള തണുത്ത കാലാവസ്ഥ വ്യാഴാഴ്ച വരെ തുടരുമെന്നും ചില പ്രദേശങ്ങളിൽ താപനില പൂജ്യത്തിന് താഴെയാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കുവൈത്തിൽ കടുത്ത തണുപ്പും ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മരുഭൂമി പ്രദേശങ്ങളിൽ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. മരുഭൂപ്രദേശങ്ങളിൽ കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയാകാം. വെള്ളിയാഴ്ച വൈകുന്നേരത്തോടെ തണുപ്പ് കുറയുകയും പകൽ സമയത്ത് ചൂട് കൂടുകയും ചില പ്രദേശങ്ങളിൽ നേരിയ മഴ പെയ്യുകയും ചെയ്യുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Comments (0)